< Back
Kerala
കൊല്ലത്ത് എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം;ഇരുപതോളം പേർക്ക് പരിക്ക്
Kerala

കൊല്ലത്ത് എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം;ഇരുപതോളം പേർക്ക് പരിക്ക്

Web Desk
|
17 Feb 2022 5:44 PM IST

സംഭവത്തിൽ പെൺകുട്ടികളടക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു

കൊല്ലം ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിൽ എസ്.എഫ്.ഐ - കെ.എസ്.യുസംഘർഷം.കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് നടന്നത്.

തെരഞ്ഞെടുപ്പിൽ കെ.എസ്.യു വിജയം നേടിയിരുന്നു.അതിന് ശേഷമാണ് സംഘർഷം നടന്നത്.സംഭവത്തിൽ പെൺകുട്ടികളടക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു. പുറത്തു നിന്നെത്തിയ നേതാക്കൾ അക്രമം അഴിച്ചുവിടുകയായിരുന്നെന്നാണ് ഇരു വിഭാഗവും ആരോപണം ഉന്നയിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ നിരവധി കേസുകൾ രജിസ്ട്രർ ചെയ്തിട്ടുണ്ട്.

Related Tags :
Similar Posts