< Back
Kerala

Kerala
തൃശൂർ ലോ കോളജിൽ കെ.എസ്.യു- എസ്.എഫ്.ഐ സംഘർഷം; മൂന്ന് കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു
|14 Feb 2024 8:32 PM IST
നാളെ നടക്കുന്ന കെ.എസ്.യു യൂണിറ്റ് സമ്മേളനത്തിന്റെ ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്
തൃശൂർ: ഗവൺമെൻറ് ലോ കോളജിൽ കെ.എസ്.യു എസ്.എഫ്.ഐ സംഘർഷം. സംഘർഷത്തിൽ മൂന്ന് കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു.
നാളെ നടക്കുന്ന കെ.എസ്.യു യൂണിറ്റ് സമ്മേളനത്തിന്റെ ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റ കെ.എസ്.യു പ്രവർത്തകരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് സൂരജ് പരിയാരം, ഒന്നാംവർഷ വിദ്യാർഥികളായ ദീപക്.കെ.ആർ, ബോബൻ പത്തനാപുരം എന്നിവർക്കാണ് പരിക്കേറ്റത്.