< Back
Kerala
കണ്ണൂർ എസ്.എൻ കോളേജിൽ കെ.എസ്.യു- എസ്.എഫ്.ഐ സംഘർഷം
Kerala

കണ്ണൂർ എസ്.എൻ കോളേജിൽ കെ.എസ്.യു- എസ്.എഫ്.ഐ സംഘർഷം

Web Desk
|
20 Oct 2022 8:23 PM IST

യൂണിയൻ തെരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശപത്രികൾ എസ് എഫ് ഐ പ്രവർത്തകർ കീറിയെറിഞ്ഞതായി പരാതി

കണ്ണൂർ: കണ്ണൂർ എസ് എൻ കോളേജിൽ കെ എസ് യു എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. യൂണിയൻ തെരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശപത്രികൾ എസ് എഫ് ഐ പ്രവർത്തകർ കീറിയെറിഞ്ഞതായി കെ.എസ്.യു പരാതിപ്പെട്ടു. നേരത്തെ എസ് എഫ് ഐ സമർപ്പിച്ച നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്. സ്ഥലത്ത് ഇപ്പോഴും പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Related Tags :
Similar Posts