< Back
Kerala

Kerala
വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്; കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
|28 Feb 2026 7:40 AM IST
റെയിൽവെ പൊലീസിനോട് കോടതി റിപ്പോർട്ട് തേടിയിരുന്നു
കണ്ണൂർ: മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റെയിൽവെ പൊലീസിനോട് കോടതി റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയിൽ ഉത്തരവ് പുറപ്പെടുവിക്കുക. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
വധശ്രമം ഉൾപ്പെടെ ബിഎൻഎസിലെ ഏഴ് വകുപ്പുകളാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ റെയിൽവെ ആക്ടിലെ അതിക്രമിച്ചു കടക്കൽ, സംഘം ചേരൽ തുടങ്ങിയ വകുപ്പും ചുമത്തിയിട്ടുണ്ട്.