< Back
Kerala

Kerala
'വിദ്യാർഥിയെ മർദിച്ച എസ്എഫ്ഐ നേതാവിനെ പുറത്താക്കണം';കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രതിഷേധം
|28 Feb 2024 12:58 PM IST
കെഎസ്‌യു പ്രവർത്തകർ കോളജിലെ ഫർണിച്ചറുകൾ അടിച്ചു തകർത്തു
പത്തനംതിട്ട: പത്തനംതിട്ടയിലെ കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രതിഷേധം. വിദ്യാർഥിയെ മർദിച്ച എസ്എഫ്ഐ നേതാവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രിൻസിപ്പൽ ഇൻ ചാർജിനെ ഉപരോധിച്ചു.
കെഎസ്‌യു പ്രവർത്തകർ കോളജിലെ ഫർണിച്ചറുകൾ അടിച്ചു തകർത്തു. പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. ഫെബ്രുവരി 9 നാണ് എസ്.എഫ്.ഐ നേതാവായ ജെയ്സണ്‍ ജോസഫ് വിദ്യാർഥിയെ മര്‍ദിച്ചത്. ജെയ്സൻ ജോസഫിനെ കോളേജിൽ നിന്ന് പുറത്താക്കുമെന്ന മാനേജ്മെന്റിന്റെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു..