< Back
Kerala
എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എൽ.എമാർ; മറുപടിയുമായി കെ.ടി ജലീല്‍
Kerala

എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എൽ.എമാർ; മറുപടിയുമായി കെ.ടി ജലീല്‍

Web Desk
|
19 Sept 2022 11:03 AM IST

ജലീലിന്‍റെ വിവാദ പ്രസ്താവനകൾ മത നിരപേക്ഷ മനസുകളെ അകറ്റുമെന്നായിരുന്നു സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തിലെ വിമർശനം

മലപ്പുറം: സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തിലെ വിമർശനത്തിന് മറുപടിയുമായി കെ.ടി ജലീൽ . എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എൽ.എമാർ. യഥാർത്ഥ മതനിരപേക്ഷ മനസുകൾ ആന കുത്തിയാലും നിൽക്കുന്ന ഇടത്ത് നിന്ന് ഒരിഞ്ചും അകലില്ല. മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകൾക്ക് ചൂട്ടു പിടിക്കുന്നവർ ആത്യന്തികമായി ദുർബലമാക്കുന്നത് ഏതുചേരിയെയാണെന്ന് ആലോചിച്ചാൽ നന്നാകുമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു .

ജലീലിന്‍റെ വിവാദ പ്രസ്താവനകൾ മത നിരപേക്ഷ മനസുകളെ അകറ്റുമെന്നായിരുന്നു സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തിലെ വിമർശനം.ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം. ജലീലിന്‍റെയും പി.വി. അൻവറിന്‍റെയും സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ അവമതിപ്പുണ്ടാക്കിയെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്. ഇടതുപക്ഷ പാരിസ്ഥിതിക നിലപാടുകളെ പി.വി അൻവർ അപഹാസ്യമാക്കുന്നു. ജലീൽ ഉയർത്തിയ വിവാദ പ്രസ്താവനകൾ മതനിരപേക്ഷകരെ എൽ.ഡി.എഫിൽ നിന്ന് അകറ്റുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ജലീലിന്‍റെ കുറിപ്പ്

എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എൽ.എമാർ. മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകൾക്ക് ചൂട്ടു പിടിക്കുന്നവർ ആത്യന്തികമായി ദുർബലമാക്കുന്നത് ഏതുചേരിയെയാണെന്ന് ഗൗരവപൂർവ്വം ആലോചിച്ചാൽ നന്നാകും. യഥാർത്ഥ മതനിരപേക്ഷ മനസ്സുകൾ ആന കുത്തിയാലും നിൽക്കുന്നേടത്ത് നിന്ന് ഒരിഞ്ചും അകലില്ല. അകലുന്നുണ്ടെങ്കിൽ 'അസുഖം' വേറെയാണ്. അതിനുള്ള ചികിത്സ വേറെത്തന്നെ നൽകണം.

Related Tags :
Similar Posts