< Back
Kerala

Kerala
കാലം എല്ലാത്തിനും കണക്ക് ചോദിക്കും; ഇനിയുമെത്ര കിടക്കുന്നു? പി.കെ ഫിറോസിനെതിരെ കെ.ടി ജലീല്‍
|11 Aug 2021 10:17 PM IST
ബഹുവന്ദ്യരായ പാണക്കാട് തങ്ങൻമാരെ മറയാക്കിയുള്ള ഫണ്ടുമുക്കൽ ഓരോന്നോരോന്നായി പൊളിഞ്ഞു വീഴുകയാണ്.
പി.കെ ഫിറോസിനെതിരെ വിമര്‍ശനവുമായി കെ.ടി ജലീല്‍. കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്ന് ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കത്‌വ ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഫിറോസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്ത സാഹചര്യത്തിലാണ് ജലീലിന്റെ പ്രതികരണം.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കത്വ പെൺകുട്ടിയുടെ കണ്ണീരു കാട്ടിപ്പിരിച്ച ഫണ്ട് കട്ട് മുക്കി നക്കിയ 'യുവസിങ്കത്തി'നെതിരെ കേസ് എടുക്കാൻ ED യുടെ ഉത്തരവ് വന്നതായി വാർത്ത. ചെയ്ത പാപങ്ങൾക്ക് അനുഭവിച്ചല്ലേ മതിയാകൂ. കാലം എല്ലാറ്റിനും കണക്കു ചോദിക്കും. ഇനിയുമെത്ര കിടക്കുന്നു! ബഹുവന്ദ്യരായ പാണക്കാട് തങ്ങൻമാരെ മറയാക്കിയുള്ള ഫണ്ടുമുക്കൽ ഓരോന്നോരോന്നായി പൊളിഞ്ഞു വീഴുകയാണ്. കുഞ്ഞാപ്പയും കുട്ടിക്കുഞ്ഞാപ്പയും കുടിലതയിൽ കൂട്ടാണെന്ന് ആർക്കാണറിയാത്തത്?