< Back
Kerala

Kerala
സാദിഖലി തങ്ങൾക്കും ഭാരതരത്‌ന ലഭിച്ചേക്കും: കെ.ടി ജലീൽ
|5 Feb 2024 12:00 PM IST
ആർ.എസ്.എസിന്റെ നിലപാടുകളാണ് ലീഗ് ഏറ്റുപറയുന്നതെന്നും ജലീൽ ആരോപിച്ചു.
കോഴിക്കോട്: ബാബരി മസ്ജിദ് തകർത്ത് നിർമിച്ച രാമക്ഷേത്രം രാജ്യത്തിന്റെ പൊതു ആവശ്യമാണെന്നും മുസ് ലിംകൾ അംഗീകരിക്കുന്നുവെന്നും പറഞ്ഞ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കും ഭാരതരത്‌ന ലഭിച്ചേക്കുമെന്ന് കെ.ടി ജലീൽ എം.എൽ.എ. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സെക്കുലർ ഇന്ത്യ യൂത്ത് കോൺക്ലേവ് പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ആർ.എസ്.എസ് നിർമിച്ചെടുത്ത പൊതുബോധം മുസ്‌ലിം ലീഗിന് സ്വീകാര്യമായിരിക്കുന്നു. ഒരു ബാബരി മസ്ജിദിൽ അവസാനിക്കുന്ന ഒന്നല്ല സംഘ്പരിവാറിന്റെ രാഷ്ട്രീയ അജണ്ടകളെന്ന് തിരിച്ചറിയാത്തവരാണോ മുസ്‌ലിം ലീഗ് നേതാക്കൾ? ആർ.എസ്.എസിന്റെ നിലപാടുകളാണ് ലീഗ് ഏറ്റുപറയുന്നതെന്നും ജലീൽ ആരോപിച്ചു.