< Back
Kerala
മലബാറിലെ വെള്ളാപ്പള്ളിയാകാൻ ആണ് കെ.ടി ജലീലിൻ്റെ ശ്രമം: പി.വി അൻവർ
Kerala

മലബാറിലെ വെള്ളാപ്പള്ളിയാകാൻ ആണ് കെ.ടി ജലീലിൻ്റെ ശ്രമം: പി.വി അൻവർ

Web Desk
|
14 Sept 2025 2:57 PM IST

'സർക്കാർ പ്രതിരോധത്തിലാവുന്ന വിഷയങ്ങളിൽ ശ്രദ്ധ തിരിക്കാനാണ് ജലീലിനെ ഇറക്കിയത്'

കോഴിക്കോട്: മലബാറിലെ വെള്ളാപ്പള്ളിയാവാനാണ് കെ.ടി ജലീൽ ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവർ. സർക്കാർ പ്രതിരോധത്തിലാവുന്ന വിഷയങ്ങളിൽ ശ്രദ്ധ തിരിക്കാനാണ് ജലീലിനെ ഇറക്കിയതെന്നും പ്രതികരിക്കേണ്ട വിഷയങ്ങളിൽ ജലീൽ പ്രതികരിക്കുന്നില്ലെന്നും അൻവർ പറഞ്ഞു.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വര്‍ഗീയത പറയുമ്പോള്‍ അദ്ദേഹം ഗുരുദേവനെക്കാള്‍ വലിയ ആളാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വെള്ളാപ്പള്ളിയുടെ സമുദായത്തിലുള്ളവര്‍തന്നെ അദ്ദേഹത്തിനെതിരെ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി പൂമാല ചാര്‍ത്തിക്കൊടുക്കുന്നതെന്ന് അൻവർ പറഞ്ഞു.

വാർത്ത കാണാം:


Similar Posts