< Back
Kerala
പിൻവാതിലിലൂടെ പെൻഷൻ വാങ്ങാൻ ശ്രമം; അധ്യാപക പെൻഷൻ ആവശ്യപ്പെട്ട കെ.ടി ജലീലിന്റെ കത്ത് പുറത്ത്
Kerala

പിൻവാതിലിലൂടെ പെൻഷൻ വാങ്ങാൻ ശ്രമം; അധ്യാപക പെൻഷൻ ആവശ്യപ്പെട്ട കെ.ടി ജലീലിന്റെ കത്ത് പുറത്ത്

Web Desk
|
10 Nov 2025 7:48 PM IST

2022 ഫെബ്രുവരിയിൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്താണ് പുറത്ത് വന്നത്

മലപ്പുറം: പിൻവാതിൽ നിയമനത്തിലൂടെ പെൻഷൻ വാങ്ങാൻ കെ.ടി ജലീൽ ഉന്നത വിദ്യാഭ്യാസവകുപ്പിന് അയച്ച കത്ത് പുറത്ത്. കോളജിൽ നിന്ന് രാജിവെച്ച ശേഷമുള്ള കാലയളവിലെ പെൻഷനും നൽകണമെന്നാണ് കത്തിലെ ആവശ്യം. എംഎൽഎ പെൻഷന് പകരം അധ്യാപക പെൻഷൻ അനുവദിക്കണമെന്നും ആവശ്യം. അധ്യാപകനായിരിക്കെ മത്സരിക്കരുതെന്ന കോടതി വിധിയെ തുടർന്നായിരുന്നു ജലീൽ രാജിവെച്ചത്.

2022 ഫെബ്രുവരിയിൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്താണ് ഇന്ന് പുറത്ത് വന്നത്. 1994 മുതൽ 2006 വരെ 13 വർഷത്തോളം കോളജിൽ ജോലി ചെയ്ത സർവീസും 2006 മുതൽ 2021 വരെ 15 വർഷം എംഎൽഎയായതും ഉൾപ്പെടെ അധ്യാപക ജോലി രാജിവച്ച കാലവും സർവീസ് ആയി പരിഗണിച്ച് 27 വർഷത്തെ പെൻഷൻ സർവീസ് അനുവദിക്കാനാണ് കത്തിൽ ആവശ്യപ്പെടുന്നത്.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ 2021ലായിരുന്നു കെ.ടി ജലീൽ രാജിവെച്ചത്. എംഎൽഎ പെൻഷൻ വേണ്ടെന്നും പകരം അധ്യാപക പെൻഷൻ അനുവദിക്കണമെന്നും KT ജലീൽ കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

Similar Posts