< Back
Kerala

Kerala
കുടുംബശ്രീ യൂണിറ്റുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉള്‍പ്പെടുത്തി
|8 May 2024 2:48 PM IST
എല്ലാ കുടുംബശ്രീ ഓഫീസുകളിലും യൂണിറ്റുകളിലും വിവരാവകാശ ഓഫീസർമാരെ നിയോഗിക്കും
തിരുവനന്തപുരം: കുടുംബശ്രീ യൂണിറ്റുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉള്‍പ്പെടുത്തി ഉത്തരവായി. സംസ്ഥാന- ജില്ലാ ഓഫീസുകളെയും കീഴ്ഘടകങ്ങളെയും നിയമത്തിന്റെ പരിധിയിൽ ഉള്‍പ്പടുത്തിയിട്ടുണ്ട്. എല്ലാ കുടുംബശ്രീ ഓഫീസുകളിലും യൂണിറ്റുകളിലും വിവരാവകാശ ഓഫീസർമാരെ നിയോഗിക്കുമെന്ന് ഉത്തരവായുള്ള സർക്കുലർ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് ഡയറക്ടർ പുറത്തിറക്കി.
അപേക്ഷകളുടെ പ്രാധാന്യമനുസരിച്ച് 48 മണിക്കൂറിനകമോ 29 ദിവസത്തിനകമോ മറുപടി ലഭിക്കും. മലപ്പുറം ജില്ലയില്‍ സിഡിഎസ് യൂണിറ്റികള്‍ സ്ഥാപിക്കാന്‍ പ്രവർത്തിച്ച കുളത്തൂർ മൊയ്തീന്‍ക്കുട്ടി എന്ന വ്യക്തി നല്‍കിയ പരാതി തീർപ്പാക്കവെയാണ് എല്ലാ കുടുംബശ്രീ യൂണിറ്റുകളെയും നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.