< Back
Kerala
പാർട്ടി പത്രം വരുത്തണമെന്ന് കുടുംബശ്രീ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിർദേശം
Kerala

പാർട്ടി പത്രം വരുത്തണമെന്ന് കുടുംബശ്രീ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിർദേശം

Web Desk
|
27 Sept 2021 7:28 PM IST

സർക്കാർ സഹായത്തിന് തിരികെ നൽകുന്ന പ്രതിഫലമായി കണക്കാക്കിയാൽ മതിയെന്നും സന്ദേശത്തിൽ പറഞ്ഞു

സി.പി.എം മുഖപത്രമായ ദേശാഭിമാനി വരുത്തണമെന്ന് കുടുംബശ്രീ യൂണിറ്റുകൾക്ക് നിർദേശം. ആലപ്പുഴയിലെ തലവടി പഞ്ചായത്തിൽ വാർഡ് തല ഭാരവാഹി കുടുംബശ്രീ അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പങ്കുവെച്ചത്. സർക്കാർ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ് ഭാരവാഹി അവകാശപ്പെട്ടത്.

സർക്കാർ സഹായത്തിന് തിരികെ നൽകുന്ന പ്രതിഫലമായി കണക്കാക്കിയാൽ മതിയെന്നും സന്ദേശത്തിൽ പറഞ്ഞു. വാർഷിക വരിസംഖ്യ അടയ്ക്കാനും സന്ദേശത്തിൽ നിർദ്ദേശം നൽകുന്നുണ്ട്.

Similar Posts