< Back
Kerala
പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala

പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Web Desk
|
4 Jan 2022 5:55 PM IST

ഓടുന്നതിനിടയില്‍ കല്ലടയാറ്റില്‍ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം

പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കടക്കല്‍ ഐരക്കുഴി സ്വദേശി അരവിന്ദിനെ (21 ) യാണ് കല്ലടയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടു ദിവസം മുന്‍പ് അര്‍ധരാത്രിയില്‍ കുളത്തൂപ്പുഴ ടൗണില്‍ വെച്ച് കണ്ട അരവിന്ദനെ കുളത്തൂപ്പുഴ പൊലീസ്, സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. സംശയം തോന്നിയ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് വീട്ടില്‍ നിന്ന് വഴക്കുണ്ടാക്കി ഇറങ്ങിയതാണെന്ന് മനസിലായത്.

എന്നാല്‍ പൊലീസ് സ്റ്റേഷനിലേക്ക് ബന്ധുക്കളെ വിളിപ്പിച്ച സമയത്ത് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടിയ യുവാവിന് വേണ്ടി രണ്ട് ദിവസമായി തെരച്ചില്‍ നടത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് കുളത്തൂപ്പുഴ കല്ലടയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഓടുന്നതിനിടയില്‍ കല്ലടയാറ്റില്‍ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.


Similar Posts