< Back
Kerala
മലപ്പുറം കാളികാവിലെ കടുവാ ദൗത്യത്തിനായി എത്തിച്ച കുംകിയാന പാപ്പാനെ ആക്രമിച്ചു
Kerala

മലപ്പുറം കാളികാവിലെ കടുവാ ദൗത്യത്തിനായി എത്തിച്ച കുംകിയാന പാപ്പാനെ ആക്രമിച്ചു

Web Desk
|
18 May 2025 11:46 AM IST

കുഞ്ചു എന്ന കുംകിയാനയാണ് പാപ്പാൻ ചന്തുവിനെ എടുത്തെറിഞ്ഞത്

മലപ്പുറം: കാളികാവിൽ കടുവാ ദൗത്യത്തിനായി എത്തിച്ച കുംകിയാന പാപ്പാനെ ആക്രമിച്ചു. കുഞ്ചു എന്ന കുംകിയാനയാണ് പാപ്പാൻ ചന്തുവിനെ എടുത്തെറിഞ്ഞത്. പരിക്ക് ഗുരുതരമല്ലെന്ന് ഡിഎഫ്ഒ അറിയിച്ചു

അതേസമയം, കടുവക്കായി തിരച്ചിൽ തുടരുകയാണ്. അഞ്ച് ലൈവ് സ്‌ട്രീമിംഗ്‌ ക്യാമറകൾ കൂടി ഇന്ന് സ്ഥാപിക്കുമെന്ന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി.ധനിക് ലാൽ പറഞ്ഞു.കടുവ എവിടെയാണെന്ന് കണ്ടെത്തിയതിന് ശേഷമാണ് കുംകിയാനകളെ ഉപയോഗിക്കുകയെന്നും ജി.ധനിക് ലാൽ പറഞ്ഞു.


Similar Posts