< Back
Kerala

Kerala
കാസർകോടിന് എയിംസ് വേണം; പിന്തുണയുമായി കുഞ്ചാക്കോ ബോബൻ
|8 Feb 2022 12:30 PM IST
എൻഡോസൾഫാൻ മൂലം രോഗബാധിതരായ നിരവധി രോഗികളുള്ള കാസർകോട് ജില്ലയിൽ തന്നെ എയിംസ് സ്ഥാപിക്കണമെന്നത് കാലങ്ങളായി ജില്ലയിലെ ജനങ്ങളുടെ ആവശ്യമാണ്
ഓൾ ഇന്ത്യ ഇൻസിസ്റ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഓഫ് ഇന്ത്യ (AIIMS-എയിംസ്) കാസർകോട് സ്ഥാപിക്കണമെന്ന് ആവശ്യത്തിന് പിന്തുണയുമായി നടൻ കുഞ്ചാക്കോ ബോബൻ. വിഷയത്തിൽ ഇന്നലെ നടന്ന ഐക്യദാർഢ്യ ദിനത്തിന് കുഞ്ചാക്കോ ബോബൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എൻഡോസൾഫാൻ മൂലം രോഗബാധിതരായ നിരവധി രോഗികളുള്ള കാസർകോട് ജില്ലയിൽ തന്നെ എയിംസ് സ്ഥാപിക്കണമെന്നത് കാലങ്ങളായി ജില്ലയിലെ ജനങ്ങളുടെ ആവശ്യമാണ്. നിരവധി സമരങ്ങളും വിഷയത്തിൽ ജില്ലയിൽ വർഷങ്ങളായി നടന്നു വരുന്നുണ്ട്.