< Back
Kerala
കൊല്ലം പീഡന കേസ്; പാര്‍ട്ടി അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി
Kerala

കൊല്ലം പീഡന കേസ്; പാര്‍ട്ടി അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി

Web Desk
|
21 July 2021 12:06 PM IST

യുവതിയുടെ കുടുംബം എൻ.സി.പി നിയോഗിച്ച കമ്മീഷനു മൊഴി നൽകും

കൊല്ലം കുണ്ടറയില്‍ എന്‍.സി.പി നേതാവിനെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി അന്വേഷണവുമായി സഹകരിക്കില്ലെന്ന് യുവതി. എന്‍.സി.പി നിയോഗിച്ച കമ്മീഷന് മുന്നിൽ ഹാജരാകേണ്ടെന്ന ബി.ജെ.പി നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. അതേസമയം, യുവതിയുടെ കുടുംബം കമ്മീഷനുമായി സഹകരിക്കും.

എന്‍.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിനെയാണ് പാര്‍ട്ടി അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. മാത്യൂസ് ജോർജ് ഇന്ന് കൊല്ലത്തെത്തി പരാതിക്കാരുമായി സംസാരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനിടെ, പീഡന പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. വീട്ടിലെത്തിയാകും മൊഴിയെടുക്കുക. യുവതി നൽകിയ പരാതിയിൽ എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം പത്മാകരനെതിരെയും കുണ്ടറ സ്വദേശിയായ രാജീവിനെതിരെയും കേസെടുത്തിരുന്നു.

Similar Posts