< Back
Kerala

Kerala
കുഞ്ഞാലിക്കുട്ടി ഇന്നും ഇ.ഡിക്ക് മുന്നില്‍ ഹാജരാകാനിടയില്ല; വീണ്ടും സാവകാശം തേടിയേക്കും
|16 Sept 2021 7:38 AM IST
ചന്ദ്രികയുടെ മറവിൽ മറ്റ് ബിനാമി ഇടപാടുകൾ നടന്നെന്ന ആരോപണത്തെ തുടർന്നാണ് കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ ഇ.ഡി നോട്ടീസ് നൽകിയത്
ചന്ദ്രിക ദിനപത്രത്തിന്‍റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നതിൽ വീണ്ടും സാവകാശം തേടിയേക്കും. കൊച്ചിയിലെ ഇ.ഡി ഓഫിസിൽ രാവിലെ ഹാജരാകാനായിരുന്നു നിർദേശം.
ചന്ദ്രികയുടെ മറവിൽ മറ്റ് ബിനാമി ഇടപാടുകൾ നടന്നെന്ന ആരോപണത്തെ തുടർന്നാണ് കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ ഇ.ഡി നോട്ടീസ് നൽകിയത്. കഴിഞ്ഞ രണ്ടാം തിയ്യതി ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടി സാവകാശം തേടുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിനും നോട്ടീസ് നൽകി. വിദേശത്തായതിനാൽ എത്താനാവില്ലെന്ന് രേഖാമൂലം അറിയിച്ചു.