< Back
Kerala

Kerala
അലിഗഢ് മലപ്പുറം സെന്ററിനെ കേന്ദ്ര സർക്കാർ മനപ്പൂർവം കൊന്നതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
|8 Nov 2023 12:03 PM IST
താൻ എം.പിയായിരുന്നപ്പോൾ പലതരത്തിലുള്ള ചർച്ചകൾ നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാൻ കേന്ദ്രം തയ്യാറായില്ലെന്ന് കു്ഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം: അലിഗഢ് മലപ്പുറം സെന്ററിനെ കേന്ദ്ര സർക്കാർ മനപ്പൂർവം കൊന്നതാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. താൻ എം.പിയായിരുന്നപ്പോൾ പലതരത്തിലുള്ള ചർച്ച നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാൻ തയ്യാറായില്ല. വിദ്യാഭ്യാസ പദ്ധതികളെ ഇല്ലാതാക്കുന്നത് ഖേദകരമാണെന്നും കുഞ്ഞാലിക്കുട്ടി മീഡിയവണിനോട് പറഞ്ഞു.
അലിഗഢ് ഓഫ് കാമ്പസുകൾക്ക് തന്നെ കേന്ദ്രം എതിരാണ്. മലപ്പുറം കാമ്പസിന്റെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിച്ചിരുന്നു. തുടർനടപടികൾ സ്വീകരിക്കാൻ കേന്ദ്രം തയ്യാറായില്ല. അലിഗഢ് കാമ്പസിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.