< Back
Kerala

Kerala
കുന്നംകുളത്ത് നടന്നുപോവുകയായിരുന്ന ഒമ്പത് വയസുകാരിയെ കാറിടിച്ചു തെറിപ്പിച്ചു
|5 Jan 2025 4:32 PM IST
വെള്ളിച്ചിരുത്തി സ്വദേശി കുന്നുംകാട്ടിൽ വീട്ടിൽ അനിലിന്റെ മകൾ പാർവണക്കാണ് പരിക്കേറ്റത്.
തൃശൂർ: കുന്നംകുളം വെള്ളിത്തിരുത്തിയിൽ നടന്നുപോവുകയായിരുന്ന ഒമ്പത് വയസ്സുകാരയെ കാറിടിച്ചു തെറിപ്പിച്ചു. വെള്ളിച്ചിരുത്തി സ്വദേശി കുന്നുംകാട്ടിൽ വീട്ടിൽ അനിലിന്റെ മകൾ പാർവണക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.
ചൂണ്ടൽ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ പാതയോരത്തിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.