< Back
Kerala
കുന്നംകുളം കസ്റ്റഡി മർദനം; പൊലീസുകാരെ പിരിച്ചുവിട്ടേക്കും
Kerala

കുന്നംകുളം കസ്റ്റഡി മർദനം; പൊലീസുകാരെ പിരിച്ചുവിട്ടേക്കും

Web Desk
|
6 Sept 2025 3:08 PM IST

ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് നിയമോപദേശം ലഭിച്ചു

തിരുവനനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിൽ പൊലീസുകാരെ പിരിച്ചുവിട്ടേക്കും. പൊലീസുകാരെ പിരിച്ചുവിടാമെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചു. നാലുപൊലീസുകാർക്കെതിരെ സസ്‌പെൻഷന് ശിപാർശ ചെയ്തുകൊണ്ട് തൃശൂർ ഡിഐജി ഉത്തരമേഖല ഐജിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

നേരത്തെ എടുത്ത അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, തന്നെ മർദിച്ച അഞ്ചുപേരെയും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് വി.എസ് സുജിത്ത് പറഞ്ഞു. പൊലീസ് സ്റ്റേഷനിലെ എല്ലാ ഭാഗങ്ങളിലും സിസിടിവി ഉണ്ടാകണമെന്ന സുപ്രിംകോടതിയിലെ കേസിൽ കക്ഷി ചേരുമെന്നും സുജിത്ത് വ്യക്തമാക്കി.

Similar Posts