< Back
Kerala
കൂരിയാട് ദേശീയപാത തകർച്ച; ഒരു കിലോമീറ്റർ ദൂരം പൂർണമായും പുനർനിർമിക്കണമെന്ന് വിദഗ്ദ സമിതി റിപ്പോർട്ട്
Kerala

കൂരിയാട് ദേശീയപാത തകർച്ച; ഒരു കിലോമീറ്റർ ദൂരം പൂർണമായും പുനർനിർമിക്കണമെന്ന് വിദഗ്ദ സമിതി റിപ്പോർട്ട്

Web Desk
|
29 May 2025 12:07 PM IST

ഡിസൈനിൽ ഉൾപ്പടെ പാളിച്ചയുണ്ടായി എന്നും റിപ്പോർട്ടിൽ പരാമർശം

മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാത തകർന്നതിൽ വിദഗ്ധ സമിതി കേന്ദ്രത്തിന് റിപ്പോർട്ട് നൽകി. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂർണ്ണമായും പുനർ നിർമ്മിക്കാൻ റിപ്പോർട്ടിൽ ശിപാർശ. ഒരു കിലോമീറ്റർ ദൂരം പൂർണമായും പുനർ നിർമ്മിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ഥലത്തെ മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ല, ഡിസൈനിൽ ഉൾപ്പെടെ പാളിച്ചയുണ്ടായി എന്നും റിപ്പോർട്ടിൽ പറയുന്നു.

കരാർ ഏറ്റെടുത്ത നിർമാണ കമ്പനി കെഎൻആർ കൺസ്ട്രക്ഷൻസിന് വൻ വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിർമാണ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷനെതിരെ നടപടിയുമായി കേന്ദ്രം രംഗത്ത് വന്നിരുന്നു. കമ്പനിയെയും കൺസൾട്ടന്റായ ഹൈവേ എൻജിനീയറിങ് കമ്പനിയേയും ഡീബാർ ചെയ്തിരുന്നു.

കേരളത്തിലെ ദേശീയപാതാ തകർച്ചയിൽ കേന്ദ്രം നിയോഗിച്ച മൂന്നംഗ സമിതിയുടേതാണ് റിപ്പോർട്ട്. ഐഐടി പ്രൊഫസർ കെ.ആർ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

Similar Posts