< Back
Kerala
കുറുക്കന്മൂലയിലേത് വയനാട്ടിലെ ഡാറ്റാബേസിൽ ഉൾപ്പെട്ട കടുവയല്ലെന്ന്  സി.സി.എഫ്
Kerala

കുറുക്കന്മൂലയിലേത് വയനാട്ടിലെ ഡാറ്റാബേസിൽ ഉൾപ്പെട്ട കടുവയല്ലെന്ന് സി.സി.എഫ്

Web Desk
|
15 Dec 2021 6:51 PM IST

കടുവ കർണാടകയിലെ പട്ടികയിൽ ഉൾപ്പെട്ടതാണോ എന്ന് നാളെ അറിയാം

വയനാട്ടിലെ ഡാറ്റാബേസിൽ ഉൾപ്പെട്ട കടുവയല്ല കുറുക്കന്മൂലയിലേതെന്ന് സി.സി.എഫ്. ഉത്തരമേഖല സിസിഎഫ് ഡി.കെ വിനോദ് കുമാർ കുറുക്കന്മൂലയിൽ എത്തി പരിശോധിച്ച ശേഷമാണ് ഇക്കാര്യമറിയിച്ചത്. കടുവയുടെ ചിത്രങ്ങൾ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കയച്ചു. കടുവ കർണാടകയിലെ പട്ടികയിൽ ഉൾപ്പെട്ടതാണോ എന്ന് നാളെ അറിയാം

കടുവയെ പിടികൂടാൻ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് സിസിഎഫ് ഡി.കെ വിനോദ് കുമാർ പറഞ്ഞു. കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി ഉത്തരമേഖല സിസിഎഫ് ഡി.കെ വിനോദ് കുമാർ കുറുക്കന്മൂലയിൽ എത്തിയത്.

Similar Posts