< Back
Kerala
റിസ്‌കെടുക്കാൻ തീരുമാനിച്ചതുകൊണ്ടാണ് കുറുപ്പ് തിയറ്ററിൽ റിലീസ് ചെയ്യുന്നത്: ദുൽഖർ സല്‍മാന്‍
Kerala

റിസ്‌കെടുക്കാൻ തീരുമാനിച്ചതുകൊണ്ടാണ് 'കുറുപ്പ്' തിയറ്ററിൽ റിലീസ് ചെയ്യുന്നത്: ദുൽഖർ സല്‍മാന്‍

Web Desk
|
6 Nov 2021 3:54 PM IST

മമ്മൂട്ടിയുടെ അഭ്യർത്ഥന പ്രകാരമാണ് ചിത്രം തിയറ്ററിൽ പ്രദർശിപ്പികുന്നതെന്ന് ഫിയോക്ക് ഭാരാവാഹി വിജയകുമാർ

റിസ്‌കെടുക്കാൻ തീരുമാനിച്ചതുകൊണ്ടാണ് 'കുറുപ്പ്' തിയറ്ററിൽ തന്നെ റിലീസ് ചെയ്യുന്നതെന്ന് നടൻ ദുൽഖർ സൽമാൻ. സാമ്പത്തിക വശങ്ങൾ ചിന്തിക്കുമ്പോൾ പല തീരുമാനങ്ങളും എടുത്തുപോകുമെന്നും താരം പറഞ്ഞു. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദുൽഖർ.

കുറുപ്പ് തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് തീരുമാനിച്ചത്. സാമ്പത്തിക വശങ്ങൾ ചിന്തിക്കുമ്പോൾ പല തീരുമാനങ്ങളുമെടുത്തുപോകും. അതിനാലാണ് ചിത്രം ഇപ്പോൾ തിയറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ഒടിടിയിൽ റിലീസ് ചെയ്യാനും ആലോചിച്ചിരുന്നു. അതു പിന്നീട് മാറ്റുകയായിരുന്നു. തന്റെ ഏറ്റവും വലിയ സിനിമയാണിതെന്നും ദുൽഖർ പറഞ്ഞു.

മമ്മൂട്ടിയുടെ അഭ്യർത്ഥന പ്രകാരമാണ് ചിത്രം തിയറ്ററിൽ പ്രദർശിപ്പികുന്നതെന്ന് ഫിയോക്ക് ഭാരാവാഹി വിജയകുമാർ. അഞ്ചല്ല അമ്പത് സിനിമ പോയാലും തിയറ്ററുകൾനിന്നു പോയാലും സിനിമ നിലനിൽക്കും. ഉപാധികളില്ലാതെ ചിത്രം പ്രദർശിപ്പിക്കും. സിനിമ ഒരു നടനെയും കേന്ദ്രീകരിച്ചല്ല. സിനിമകൾ തിയറ്ററിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

Similar Posts