< Back
Kerala
കുറുപ്പുംപടി പീഡനക്കേസ്: പെൺകുട്ടികളുടെ അമ്മ കസ്റ്റഡിയിൽ
Kerala

കുറുപ്പുംപടി പീഡനക്കേസ്: പെൺകുട്ടികളുടെ അമ്മ കസ്റ്റഡിയിൽ

Web Desk
|
21 March 2025 10:00 PM IST

പീഡന വിവരം അറിഞ്ഞിരുന്നില്ലെന്ന മൊഴി ആവർത്തിച്ച് പെൺകുട്ടികളുടെ അമ്മ

കൊച്ചി: കുറുപ്പംപടിയില്‍ സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പെൺകുട്ടികളുടെ അമ്മ കസ്റ്റഡിയിൽ. പീഡന വിവരം അറിഞ്ഞിരുന്നില്ല എന്ന മൊഴി പെൺകുട്ടികളുടെ അമ്മ ആവർത്തിച്ചു. കുട്ടികൾ പീഡനത്തിനിരയായെന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി ധനേഷ് പൊലീസിന് മൊഴി നൽകിയിരുന്നു.

അന്വേഷണ സംഘം പെൺകുട്ടികളുടെ അമ്മയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇന്ന് വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പെണ്‍കുട്ടികളുടെ അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്താണ് അമ്മയുടെ സുഹൃത്തായ ധനേഷ് കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചത്. കുട്ടികളിൽ ഒരാൾ ഈ വിവരം ഒരു പേപ്പറിൽ എഴുതി സ്കൂളിലെ കൂട്ടുകാരിക്ക് കൊടുത്തു. ഇത് അധ്യാപികയുടെ കൈവശം കിട്ടി. അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Similar Posts