< Back
Kerala

Kerala
കുവൈത്ത് ദുരന്തത്തിൽ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം വീട്ടിലെത്തിച്ചു
|16 Jun 2024 10:04 AM IST
കുവൈത്തിലെ അഞ്ച് ആശുപത്രികളിലായി 15 മലയാളികൾ ചികിത്സയിൽ കഴിയുന്നുണ്ട്
കോട്ടയം: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച കോട്ടയം പായിപ്പാട് സ്വദേശി ഷിബു വർഗീസിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു. ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ മൃതദേഹവും വീട്ടിൽ എത്തിച്ച് പൊതുദർശനം തുടങ്ങി. ഇരുവരുടെയും സംസ്കാരം ഉച്ചയ്ക്ക് ശേഷം നടക്കും. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ അൽപസമയത്തിനകം വീടുകളിൽ എത്തും.
കുവൈത്തിലെ അഞ്ച് ആശുപത്രികളിലായി 15 മലയാളികൾ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് റവന്യൂവകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചിരുന്നു. ധനസഹായങ്ങൾ വൈകാതെ ആശ്രിതർക്ക് നൽകും. എല്ലാ കാര്യങ്ങളും സർക്കാർ കൃത്യമായി അന്വേഷിക്കുന്നുണ്ട്. ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചാവക്കാട് സ്വദേശി ബിനോയിക്ക് വീട് വെയ്ക്കാൻ ഉടൻ നടപടിയുണ്ടാകും. ചാവക്കാട് മുനിസിപാലിറ്റി ഇതിന് വേണ്ടി പ്രത്യേക യോഗം വിളിക്കും. ലൈഫ് മിഷൻ വഴിയാകും വീട് നൽകുകയെന്നും മന്ത്രി പറഞ്ഞു.