< Back
Kerala

Kerala
മീഡിയാവൺ സംഘത്തെ ആക്രമിച്ചതിൽ കെയുഡബ്ല്യുജെ പ്രതിഷേധിച്ചു
|25 Jun 2025 10:37 PM IST
ഗവർണർ പങ്കെടുത്ത പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയ മീഡിയാവൺ വാർത്താ സംഘത്തെ എബിവിപി - യുവമോർച്ച പ്രവർത്തകരാണ് മർദിച്ചത്.
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയ മീഡിയാവൺ വാർത്താ സംഘത്തെ എബിവിപി - യുവമോർച്ച പ്രവർത്തകർ മർദിച്ചതിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മർദനം.
വാർത്താസംഘത്തിലെ സജിൻ ലാലിനാണ് കൂടുതൽ മർദനമേറ്റത്. മാധ്യമപ്രവർത്തനത്തെ തല്ലിയൊതുക്കാമെന്ന മനഃസ്ഥിതി യുവ രാഷ്ട്രീയപ്രവർത്തകരിൽ തന്നെ വളർന്നുവരുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല. മർദിച്ചവർക്കെതിരെ കേസെടുത്ത് ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡൻ്റ് ഷില്ലർ സ്റ്റീഫനും ജില്ലാ സെക്രട്ടറി അനുപമ ജി. നായരും ആവശ്യപ്പെട്ടു.