< Back
Kerala
കെ.വി തോമസിന് വ്യാമോഹം; കോൺഗ്രസിലേക്ക് വന്ന വഴികൾ മറക്കരുതെന്ന്  ടി.എച്ച് മുസ്തഫ
Kerala

കെ.വി തോമസിന് വ്യാമോഹം; കോൺഗ്രസിലേക്ക് വന്ന വഴികൾ മറക്കരുതെന്ന് ടി.എച്ച് മുസ്തഫ

Web Desk
|
9 May 2022 9:43 AM IST

'' പ്രതിപക്ഷ നേതാവ് വിളിച്ചില്ല എന്ന തോമസിന്റെ പ്രസ്താവന അഹങ്കാരം''

കൊച്ചി: കെ.വി തോമസ് കോൺഗ്രസിലേക്ക് വന്ന വഴികൾ മറക്കരുതെന്ന് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ. തോമസിന് വ്യാമോഹമാണ്. ഇത്രയും ആനൂകൂല്യം കിട്ടിയ വേറെ കോൺഗ്രസുകാരൻ വേറെയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'77ൽ തിരഞ്ഞെടുപ്പ് ചുമതല വിതരണത്തിന് വന്നയാളാണ് തോമസ്. ഇത്രയും ചെയ്തതിൽ കൂടുതൽ എന്താണ് കോൺഗ്രസ് ചെയ്യുക. തോമസിന്റെ സംഭാവന എൽ.ഡി.എഫിന് കിട്ടില്ല. ഒരു കണ്ണിയായി മാത്രം നിൽക്കും. രമേശിനെ പോലെയോ ഉമ്മൻ ചാണ്ടിയെ പോലെയോ അല്ല തോമസ്. പ്രതിപക്ഷ നേതാവ് വിളിച്ചില്ല എന്ന് കെ.വി തോമസിന്റെ പ്രസ്താവന അഹങ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് മുസ്തഫയെ സന്ദർശിച്ചിരുന്നു.

Similar Posts