< Back
Kerala

Kerala
കെ.വി തോമസ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി
|13 Dec 2022 5:59 PM IST
കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും തന്റെ ചുമതലയിലുള്ള ട്രസ്റ്റിന്റെ പരിപാടിക്ക് തരൂരിനെ ക്ഷണിക്കാനാണ് വന്നതെന്നും കെ.വി തോമസ് പറഞ്ഞു.
ന്യൂഡൽഹി: മുൻ കോൺഗ്രസ് നേതാവായ കെ.വി തോമസ് ശശി തരൂർ എം.പിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ തരൂരിന്റെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
തന്റെ ചുമതലയിലുള്ള ട്രസ്റ്റിന്റെ പരിപാടിക്ക് തരൂരിനെ ക്ഷണിക്കാൻ വേണ്ടിയാണ് കൂടിക്കാഴ്ചയെന്ന് കെ.വി തോമസ് പറഞ്ഞു. തരൂരിന് പുറമെ മറ്റു ചില കോൺഗ്രസ് നേതാക്കളെ കാണാനും കെ.വി തോമസ് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.