< Back
Kerala

Kerala
പത്രപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരും: കെ.വി തോമസ്
|10 Aug 2025 3:52 PM IST
തൊഴിലിടങ്ങളില്‍ നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു
കൊച്ചി: പത്രപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കേരളത്തിന്റെ ഡല്‍ഹി പ്രതിനിധി പ്രൊഫ. കെ.വി തോമസ്.
തൊഴിലിടങ്ങളില്‍ നേരിടുന്ന വെല്ലുവിളികള്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരുകളുടെ ഉദാരമായ നിലപാടുകള്‍ ഉണ്ടാവേണ്ടതുണ്ട്.
ഇക്കാര്യങ്ങളില്‍ പരമാവധി ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ സമ്മേളനം എറണാകുളം പ്രസ്സ്‌ക്ലബ്ബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.