< Back
Kerala

Kerala
കിഴക്കമ്പലത്തെ ആക്രമണം: കിറ്റെക്‌സിൽ തൊഴിൽ വകുപ്പിന്റെ പരിശോധന
|29 Dec 2021 11:07 AM IST
ലേബർ കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധന
കിഴക്കമ്പലത്തെ കിറ്റക്‌സിൽ തൊഴിൽ വകുപ്പ് പരിശോധന നടത്തി.കിഴക്കമ്പലത്ത് ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്. കിറ്റക്‌സിലെതൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലെത്തിയാണ് ആദ്യം പരിശോധന നടത്തിയത്.ശേഷം കിറ്റക്‌സിലെ ജോലി സ്ഥലത്തും ഉദ്യോഗസ്ഥർ പരിശോധന നടത്തി.
തൊഴിൽ നിബന്ധനകൾ ഇവിടെ കൃത്യമായി പാലിക്കുന്നുണ്ടോ, തൊഴിലാളികൾക്ക് മിനിമം കൂലി നൽകുന്നുണ്ടോ, ഇവരുടെ താമസം എങ്ങനെയാണ്,പൊലീസിനെ അക്രമിക്കാനുള്ള കാരണമെന്താണ് തുടങ്ങിയവയാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്.ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെയും കിറ്റക്‌സിനെതിരെയും പരാതി ഉയർന്ന സാഹചര്യത്തിൽ തൊഴിൽ മന്ത്രിയുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്.