< Back
Kerala
ആശാസമരം : നാളെ മന്ത്രി വി. ശിവൻകുട്ടി ചർച്ച നടത്തും
Kerala

ആശാസമരം : നാളെ മന്ത്രി വി. ശിവൻകുട്ടി ചർച്ച നടത്തും

Web Desk
|
6 April 2025 7:27 PM IST

ആശമാരുടെ നിരാഹാര സമരം ഇന്ന് 18 ആം ദിവസം പിന്നിടുകയാണ്

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശമാരുമായി തൊഴിൽവകുപ്പ് മന്ത്രി വി. ശിവൻകുട്ടി നാളെ ചർച്ച നടത്തുംLabour Minister V. Sivankutty to hold talks with striking Asha workers tomorrow. വൈകുന്നേരം 3 മണിക്ക് മന്ത്രിയുടെ ചേമ്പറിൽ വെച്ചാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ച അനുവദിക്കണമെന്ന ആവശ്യമാണ് അംഗീകരിച്ചതെന്ന് സമര നേതാവ് വി.കെ സദാനന്ദൻ പറഞ്ഞു.

കഴിഞ്ഞ 19 ന് ലേബർ കമ്മീഷണർക്ക് സമരസമിതി കത്ത് നൽകിയിരുന്നെന്നും വി.കെ സദാനന്ദൻ പറഞ്ഞു. പിന്നീട് മന്ത്രി വി. ശിവകുട്ടിക്ക് മെയിൽ അയച്ചിരുന്നതായും വി.കെ സദാനന്ദൻ പറഞ്ഞു. ആശമാരുമായി മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു.

ആശമാരുടെ നിരാഹാര സമരം ഇന്ന് 18 ആം ദിവസം പിന്നിടുകയാണ്. രാപകൽ സമരം 56 ആം ദിവസവും തുടരുകയാണ്.

Similar Posts