< Back
Kerala

Kerala
ഭർത്താവും ഭർതൃ വീട്ടുകാരും പീഡിപ്പിച്ചെന്ന്; പൊലിസ് സ്റ്റേഷനു മുമ്പിൽ യുവതിയുടെ ആത്മഹത്യ ശ്രമം
|22 Dec 2021 5:38 PM IST
തെളിവില്ലാത്തതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകിയതെന്നാണ് പൊലിസ് പറയുന്നത്
ഭർത്താവും ഭർതൃ വീട്ടുകാരും പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി പൊലിസ് സ്റ്റേഷനു മുമ്പിൽ ആത്മഹത്യക്ക് ശ്രമിച്ചു. പറവൂർ പൊലിസ് സ്‌റ്റേഷന് മുമ്പിൽ പ്രദേശവാസിയായ ഷംനയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പീഡനവുമായി ബന്ധപ്പെട്ട് സ്‌റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നടപടി എടുത്തില്ലെന്നാരോപിച്ചാണ് ഷംന സ്റ്റേഷനു മുന്നിൽ കൈ ഞരമ്പ് മുറിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെളിവില്ലാത്തതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകിയതെന്നാണ് പൊലിസ് പറയുന്നത്.
The woman tried to commit suicide in front of the police station, alleging that her husband and ഹിസ് family had molested her