< Back
Kerala
lightning

പ്രതീകാത്മക ചിത്രം

Kerala

തൃശൂരില്‍ മിന്നലേറ്റ് യുവതിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടു

Web Desk
|
25 Oct 2023 8:45 AM IST

വീടിന്‍റെ ഭിത്തിയിൽ ചാരിയിരുന്ന് കുഞ്ഞിന് മുലയൂട്ടുമ്പോഴാണ് മിന്നലേറ്റത്

തൃശൂര്‍: മിന്നലേറ്റ് തൃശൂർ കൽപറമ്പ് സ്വദേശി ഐശ്വര്യയുടെ (36) കേൾവി ശക്തി നഷ്ടപ്പെട്ടു. വീടിന്‍റെ ഭിത്തിയിൽ ചാരിയിരുന്ന് കുഞ്ഞിന് മുലയൂട്ടുമ്പോഴാണ് മിന്നലേറ്റത്. അമ്മയും ആറു മാസം പ്രായമുള്ള കുഞ്ഞും തെറിച്ചു വീണു .ഐശ്വര്യയുടെ ഇടത് ചെവിയുടെ കേൾവി നഷ്ടപ്പെട്ടു.

പുറത്തും പൊള്ളലേറ്റിട്ടുണ്ട്. മുടി കരിയുകയും ചെയ്തു. സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. വീട്ടിലെ സ്വിച്ച് ബോർഡുകളും ബൾബുകളും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സമീപത്തെ വീടുകളിലും മിന്നലിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം.

Updating...

Similar Posts