< Back
Kerala

Kerala
അതിഥിതൊഴിലാളികളുടെ താമസസ്ഥലത്ത് നിന്ന് ലക്ഷങ്ങളുടെ ലഹരിവസ്‌തുക്കൾ പിടികൂടി
|5 May 2024 7:16 PM IST
ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന നിരോധിത ലഹരി വസ്തുക്കളാണ് പിടികൂടിയത്
കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി. സംഭവത്തിൽ 30 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു.
റൂറൽ എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് പെരുമ്പാവൂരിൽ വ്യാപക പരിശോധന നടന്നത്. അതിഥി തൊഴിലാളികളുടെ താമസ്ഥലങ്ങൾക്ക് പുറമേ ബസ് സ്റ്റാൻഡുകളും ഇവരുടെ വാഹനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന നിരോധിത ലഹരി വസ്തുക്കളാണ് പിടികൂടിയത്. എംഡിഎംഎ, ഹെറോയിൻ അടക്കമുള്ള ലഹരിവസ്തുക്കൾ കൈവശം വെച്ചവരെ കൂടാതെ പൊതുസ്ഥലത്ത് മദ്യപിച്ചവരെയും പിടികൂടി.