< Back
Kerala

Kerala
ലക്ഷദ്വീപിനും വേണം നിയമസഭ: എംപി പി പി ഫൈസല്‍
|23 Jun 2021 10:13 AM IST
കേരള ഹൈക്കോടതിയിൽ അവിശ്വാസമുള്ളതു കൊണ്ടാണോ ഹൈക്കോടതി മാറ്റത്തിന് അഡ്മിനിസ്ട്രേറ്റര്‍ ശ്രമിച്ചതെന്ന് എംപി
ലക്ഷദ്വീപില്‍ നിയമസഭ വേണമെന്ന് എംപി പി പി ഫൈസല്‍, ഡല്‍ഹി, പോണ്ടിച്ചേരി മാതൃകയില്‍ ലക്ഷദ്വീപിലും നിയമസഭ വേണമെന്നാണ് ലക്ഷദ്വീപ് എംപി ആവശ്യപ്പെട്ടത്.
ലക്ഷദ്വീപിലെ ജനങ്ങളുടെ അഭിപ്രായങ്ങള്‍ ഭരണതലത്തില്‍ പരിഗണിക്കുന്നതിന് നിയമസഭ അനിവാര്യമാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് കേരള ഹൈക്കോടതിയില്‍ അവിശ്വാസമുണ്ടോ എന്നും എംപി പി പി ഫൈസല്‍ ചോദിച്ചു. കേരള ഹൈക്കോടതിയില്‍ നിന്ന് കേസ് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറാനുള്ള നീക്കം എന്തിനാണെന്നാണ് എംപിയുടെ ചോദ്യം. കേരളവുമായുള്ള ദ്വീപിന്‍റെ ബന്ധം വിച്ഛേദിക്കുക എന്നതാണ് പ്രഫുല്‍ പട്ടേലിന്‍റെ നടപടികളുടെ ലക്ഷ്യമെന്നും പി പി ഫൈസല്‍ പറഞ്ഞു.