< Back
Kerala
അട്ടപ്പാടിയിലെ ഭൂമി തട്ടിപ്പ്; ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് സ്ഥിരീകരണം
Kerala

അട്ടപ്പാടിയിലെ ഭൂമി തട്ടിപ്പ്; ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് സ്ഥിരീകരണം

Web Desk
|
9 Feb 2026 8:53 AM IST

അട്ടപ്പാടിയിലെ ഭൂമി തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ആരംഭിച്ചു

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലെ ഭൂമി തട്ടിപ്പിൽ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് സർക്കാർ . നിയമസഭയിൽ റവന്യൂ മന്ത്രി കെ . രാജൻ മണ്ണാർക്കാട് എംഎൽഎക്ക് നൽകിയ മറുപടിയിലാണ് ഉദ്യോഗസ്ഥരുടെ പങ്ക് സ്ഥിരീകരിക്കുന്നത്. അട്ടപ്പാടിയിലെ ഭൂമി തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ആരംഭിച്ചു.

അട്ടപ്പാടിയിൽ നിയമവിരുദ്ധമായി ആധാരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ലൈസൻസുള്ള ആധാരം എഴുത്തുകാർക്കും രജിസ്ട്രേഷൻ വകുപ്പിലെ ഉദ്യോഗഥർക്കും പങ്കുണ്ട്. ഇത് സംബന്ധിച്ച് നികുതിവകുപ്പാണ് അന്വേഷണം നടത്തുക . സർക്കാർ , ആദിവാസി ഭൂമികൾ വിൽപ്പന നടത്തിയിട്ടില്ലെന്ന് ഉറപ്പ് വരുത്താൻ പ്രത്യാക സംഘം പരിശോധിക്കും.

അട്ടപ്പാടിയിലെ എല്ലാ വില്ലേജുകളിലെ ബിടിആര്‍ രേഖകളും ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ റവന്യൂ സംഘം പരിശോധിക്കും. ഭൂമി വിൽപന നടത്താതെ തന്നെ സാധാരണക്കാരുടെ ഭൂമിയിൽ പലതും കൈമാറ്റ നടപടികൾ എന്ന് കാണിക്കുന്നു. സബ് രജിസ്ട്രാർ ,വിലേജ് , ലൈസൻസ് ഉള്ള ആധാരം എഴുത്തുകാർ എന്നിവർ ചട്ടവിരുദ്ധമായി പ്രവർത്തിച്ചാണ് ഇത് ചെയ്യുന്നത്. ഇങ്ങനെ ഉള്ള സംഭവങ്ങൾ കണ്ടെത്താൻ ലാൻ്റ് റവന്യൂ കമ്മീഷണറുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കും.

അട്ടപ്പാടിയിലെ ഭൂമി തട്ടിപ്പിലെ പ്രധാന ആരോപണങ്ങളെല്ലാം ശരിയാണെന്ന് റവന്യൂ വകുപ്പിൻ്റെ പ്രഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തി . ഒരോ സംഭവങ്ങളും പ്രത്യേകമായി അന്വേഷിക്കുന്നതോടെ മുഴുവൻ ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങളും പുറത്ത് വരും . തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്ക് എതിരെയും ആധാരം എഴുത്തുകാർക്ക് എതിരെയും നടപടിക്കും സാധ്യതയുണ്ട്.




Similar Posts