< Back
Kerala

Kerala
ഭക്തര്‍ക്ക് പ്രദക്ഷിണം വയ്ക്കാൻ സൗകര്യമില്ല; ക്ഷേത്രത്തിന് സൗജന്യമായി ഭൂമി നൽകി റസാഖ് മധുരക്കുഴി
|25 Jan 2024 6:21 PM IST
പ്രതിഷ്ഠാ ദിനത്തിൽ റസാഖിനെ ആദരിച്ച് ക്ഷേത്രം
മലപ്പുറം: എടവണ്ണപ്പാറയിൽ ക്ഷേത്രത്തിന് സൗജന്യമായി ഭൂമി നൽകി പ്രദേശവാസിയായ റസാഖ് മധുരക്കുഴി. ഭക്തർക്ക് ക്ഷേത്രത്തിനകത്ത് പ്രദക്ഷിണം വയ്ക്കാൻ സൗകര്യമില്ലെന്ന വിവരം അറിഞ്ഞതോടെയാണ് റസാഖ് ഭൂമി വിട്ടുനൽകിയത്. എടവണ്ണപ്പാറ അരിപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇടുങ്ങിയ സ്ഥലമായതിനാൽ പ്രദക്ഷിണത്തിന് വലിയ പ്രയാസം നേരിട്ടിരുന്നു.
ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ സാമൂഹ്യ പ്രവർത്തകനായ അൽ ജമാൽ നാസറിനെ സമീപിച്ച് വിഷയം അവതരിപ്പിച്ചു. ക്ഷേത്രത്തിന് സമീപത്തെ ഭൂഉടമയായ കെ. എം റസാഖിനോട് വിഷയം അറിയിച്ചതും സന്തോഷത്തോടെ ഭൂമി വിട്ടു നൽകി. റസാഖിൻ്റെ സ്ഥലത്തെ മതിൽ പൊളിച്ച് ഭൂമി ക്ഷേത്രത്തിനായി നൽകി. പ്രതിഷ്ഠ ദിനാഘോഷത്തിൽ ഭൂമി നൽകിയ കെ. എം റസാഖിനെയും സാമൂഹ്യ പ്രവർത്തകൻ അൽ ജമാൽ നാസറിനെയും ക്ഷേത്രത്തിലെത്തിയ മുതിർന്ന അംഗങ്ങളെയും ആദരിച്ചു.