< Back
Kerala

Kerala
അട്ടപ്പാടിയിൽ ഭൂമിയില്ലാത്തവർക്ക് ഭൂമി ഉറപ്പാക്കും; മന്ത്രി കെ.രാധാകൃഷ്ണൻ
|28 Nov 2021 10:02 PM IST
വിവിധ വകുപ്പുകളുടെ യോഗം ചേർന്ന് നടപടി ക്രമങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയിൽ ഭൂമിയില്ലാത്തവർക്ക് ഭൂമി ഉറപ്പാക്കുമെന്ന് ദേവസ്വം പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. റവന്യൂ - വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിൽ കൊടുത്ത ഭൂമിയുടെയും കൊടുക്കാനുള്ള ഭൂമിയുടെയും കണക്കെടുക്കും. വിവിധ വകുപ്പുകളുടെ യോഗം ചേർന്ന് നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. മീഡിയവൺ സ്പെഷ്യൽ എഡിഷനിലായിരുന്നു മന്ത്രിയുടെ പ്രതികരണം
അട്ടപ്പാടിയിൽ വ്യാജ മദ്യം ലഭിക്കാനുള്ള ഒരുപാട് സാഹചര്യങ്ങൾ നിലവിലുണ്ട്. കുട്ടികളടക്കം ലഹരി ഉപയോഗിക്കുന്നു. എക്സൈസ് നടപടികൾ ഊർജിതമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.