< Back
Kerala

അടിമാലി പതിനാലാം മൈലിൽ ദേശീയ പാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തുന്നു
Kerala
അടിമാലി ദേശീയപാതാ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ അകപ്പെട്ടു
|11 Jun 2024 2:40 PM IST
മണ്ണ് മാന്തി യന്ത്രത്തിൻ്റെ സഹായത്തോടെ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേർന്ന് ഇരുവരെയും രക്ഷപെടുത്തി
ഇടുക്കി: അടിമാലി പതിനാലാം മൈലിൽ ദേശീയ പാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. രണ്ട് തൊഴിലാളികൾക്ക് പരിക്ക്. തമിഴ്നാട് തെങ്കാശി സ്വദേശി കാളിച്ചാമി, മാർത്താണ്ഡം സ്വദേശി ജോസ് എന്നിവരാണ് മണ്ണിനടിയിൽ പെട്ടത്. മണ്ണ് മാന്തി യന്ത്രത്തിൻ്റെ സഹായത്തോടെ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേർന്ന് ഇരുവരെയും രക്ഷപെടുത്തി. പരിക്കേറ്റ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.