< Back
Kerala

Kerala
നെയ്യാറ്റിൻകരയിൽ മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
|17 Sept 2024 2:22 PM IST
ആലത്തൂർ സ്വദേശി ഷൈലനാണ് ജോലിക്കിടെ മണ്ണിനടിയിൽ കുടുങ്ങിയത്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മണ്ണിനടിയില്‍ കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി. ആലത്തൂർ സ്വദേശി ഷൈലനാണ് ജോലിക്കിടെ മണ്ണിനടിയിൽ കുടുങ്ങിയത്. നെയ്യാറ്റിൻകര ആനാവൂരിൽ മണ്ണിടിക്കൽ ജോലിക്കിടെയായിരുന്നു അപകടം. അരമണിക്കൂറിലേറെ മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന ഷൈലന്റെ അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂർണമായും മണ്ണിനടിയിലായിരുന്നു. പൊലീസും ഫയർഫോഴും പ്രദേശവാസികളും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ശ്രമകരമായ പരിശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെടുത്തത്. ഷൈലനെ ആശുപത്രിയിലേക്ക് മാറ്റി. കാര്യമായ പരിക്കുകളില്ല.