< Back
Kerala

Kerala
മൂന്നാർ കുണ്ടള എസ്റ്റേറ്റില്‍ വീണ്ടും ഉരുൾപൊട്ടി; ആളപായമില്ല
|7 Aug 2022 10:50 AM IST
ഇന്നലെ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് തന്നെയാണ് സംഭവം
മൂന്നാർ: കുണ്ടള എസ്റ്റേറ്റിലെ പുതുക്കുടി ഡിവിഷനിൽ വീണ്ടും ഉരുൾപൊട്ടി. ഇന്നലെ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് തന്നെയാണ് സംഭവം. ആളപായമില്ലെന്നാണ് വിവരം.
ഒരുവീട് മണ്ണിടിയിൽ പെട്ടിട്ടുണ്ട്. മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിലാണ് ഇന്നലെ ഉരുൾപൊട്ടിയത്. രണ്ട് കടകളും ഒരു ക്ഷേത്രവും ഇന്നലെ മണ്ണിനടിയിലായിരുന്നു. രാത്രി ഒരു മണിയോടെയാണ് വട്ടവടയിൽ ഉരുൾപൊട്ടിയത്. ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ തന്നെ ആളുകളെയെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. ലയങ്ങളിൽ താമസിക്കുന്ന ഏകദേശം 140ലേറെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.