< Back
Kerala
മൂന്നാറിൽ ട്രാവലറിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു
Kerala

മൂന്നാറിൽ ട്രാവലറിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു

Web Desk
|
12 Nov 2022 4:14 PM IST

പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്

മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കുടിയിൽ മണ്ണിടിച്ചിൽ. വിനോദ സഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേയ്ക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. പ്രദേശത്ത് നിർത്തിയിട്ടിരുന്ന വാഹനം മണ്ണിടിഞ്ഞെത്തിയതോടെ താഴേക്ക് പതിച്ചതായാണ് വിവരം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് വടകരയിൽ നിന്നുള്ള സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപെട്ടത്. ഒരാൾ വാഹനത്തിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. 11 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

വാഹനത്തിൽ ഒരാൾ കുടുങ്ങിയതായി നേരത്തെ വിവരമുണ്ടായിരുന്നു. എന്നാൽ ആർക്കും പരിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു. നേരത്തെയും മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുണ്ടായ പ്രദേശമാണിത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. അതിനിടെ, മൂന്നാർ എല്ലപെട്ടിയിലും മണ്ണിടിച്ചിലുണ്ടായി. ഇവിടെയും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.


Landslide fell on the traveler in Munnar

Similar Posts