< Back
Kerala
അട്ടപ്പാടി ചുരത്തിൽ ഉരുൾപൊട്ടൽ; വലിയ പാറകൾ വീണ് ഗതാഗതം തടസപെട്ടു
Kerala

അട്ടപ്പാടി ചുരത്തിൽ ഉരുൾപൊട്ടൽ; വലിയ പാറകൾ വീണ് ഗതാഗതം തടസപെട്ടു

Web Desk
|
12 Oct 2021 3:30 PM IST

മണ്ണാർക്കാട്, അട്ടപ്പാടി എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്യുന്നത്‌

പാലക്കാട് അട്ടപ്പാടി ചുരത്തിൽ ഉരുൾപൊട്ടൽ . വലിയ പാറകൾ വീണ് ഗതാഗതം തടസപെട്ടു. പുലർച്ചെ മുതൽ നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്. പാലക്കാട് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയാണ് ഇന്നലെ രാത്രി മുതൽ പെയ്യുന്നത്. അട്ടപ്പാടി ചുരം പൂർണമായി സ്തംഭിച്ചു. യാത്രാക്കാർക്ക് ഇരു വശത്തിലേക്കുമുള്ള ഗതാഗതം തടസപെട്ടിരിക്കുകയാണ്. നെല്ലിപുഴ, ചങ്ങലിനി പുഴ എന്നിവ കരകവിഞ്ഞൊഴുകുകയാണ്. മണ്ണാർക്കാട്, അട്ടപ്പാടി എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്യുന്നത്‌.കൂടാതെ ജില്ലയില്‍ നാല് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്


Similar Posts