< Back
Kerala

Kerala
കോട്ടയം ഇളംകാട്ടിൽ ഉരുൾപൊട്ടൽ; ആളപായമില്ല
|5 Nov 2021 8:26 PM IST
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്
കോട്ടയം കൂട്ടിക്കലിൽ വീണ്ടും ഉരുൾപൊട്ടൽ. മുണ്ടക്കയം ഇളംകാട്ടിലാണ് ഉരുൾപൊട്ടിയത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഫയർഫോഴ്‌സ്-പൊലീസ് സംഘങ്ങൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
മ്ലാക്കര, മൂപ്പൻമല എന്നിവിടങ്ങളിലാണ് ചെറിയ തോതിലുള്ള ഉരുൾപൊട്ടലുണ്ടായത്. ജനവാസം കുറഞ്ഞ മേഖലയാണിത്. ഇതിനാൽ നാശനഷ്ടങ്ങൾ കുറഞ്ഞത്.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ മണിമലയാറ്റിലേക്ക് എത്തുന്ന പുല്ലകയാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. തീരത്തുള്ളവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.