< Back
Kerala

Kerala
കോട്ടയത്ത് സി.പി.എം ലോക്കൽ സമ്മേളന വേദിക്കരികിൽ ഉരുൾ പൊട്ടി
28 Oct 2021 10:08 PM IST
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സമ്മേളനം നിർത്തിവച്ചു. പ്രവർത്തകർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി
കോട്ടയത്ത് വീണ്ടും ഉരുള്‍പൊട്ടല്‍. കോട്ടയം പമ്പാവാലിയില്‍ സി.പി.എം ലോക്കൽ സമ്മേളന വേദിക്കരികിലാണ് ഇന്ന് രണ്ടാം തവണ ഉരുൾ പൊട്ടിയത്. വട്ടപ്പാറയിലെ സമ്മേളന നഗരിയിലേക്ക് പാറകളും വെള്ളവും ഇരച്ചുകയറി.... സംഭവത്തില്‍ ആർക്കും പരിക്കില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സമ്മേളനം നിർത്തിവച്ചു. പ്രവർത്തകർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി.
ഇന്ന് വൈകിട്ട് കോട്ടയം എരുമേലി എയ്ഞ്ചൽവാലിയിലും ഉരുൾപൊട്ടിയിരുന്നു. നിരവധി വീടുകളിൽ വെള്ളം കയറിയെങ്കിലും ആളപായമില്ല. പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കോട്ടയം ജില്ലയില്‍ ഇന്ന് വ്യാപകമായ മഴ തുടരുകയാണ്. ദുരന്തസാധ്യത കണക്കിലെടുത്ത് അപകട സാധ്യതാ മേഖലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്.