< Back
Kerala
മലപ്പുറം എടവണ്ണയിൽ വൻ ആയുധശേഖരം പിടികൂടി; വീട്ടിൽ നിന്ന് കണ്ടെത്തിയത് എയർ ഗണ്ണുകളും വെടിയുണ്ടകളും റൈഫിളുകളും
Kerala

മലപ്പുറം എടവണ്ണയിൽ വൻ ആയുധശേഖരം പിടികൂടി; വീട്ടിൽ നിന്ന് കണ്ടെത്തിയത് എയർ ഗണ്ണുകളും വെടിയുണ്ടകളും റൈഫിളുകളും

Web Desk
|
16 Sept 2025 10:58 PM IST

സംഭവവുമായി ബന്ധപ്പെട്ട് എടവണ്ണ സ്വദേശി ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: എടവണ്ണയിൽ വൻ ആയുധശേഖരം പിടികൂടി. എയർ ഗണ്ണുകളും 200ലധികം വെടിയുണ്ടകളും മൂന്ന് റൈഫിളുകളും വീട്ടിൽ നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് എടവണ്ണ സ്വദേശി ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും കണ്ടെത്തി. എടവണ്ണയിലെ ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്.

വെടിയുണ്ടകളുമായി സഹോദരങ്ങളടക്കം നാല് പേരെ ഇന്ന് രാവിലെ പാലക്കാട് വെച്ച് അറസ്റ്റ് ചെയ്തിരുന്നു. കൽപ്പാത്തിയിൽ നിന്നായിരുന്നു വാഹനപരിശോധനയ്ക്കിടെ ഇവർ അറസ്റ്റിലായത്. മൃഗവേട്ടക്ക് വേണ്ടി വാങ്ങിയതാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ആയുധങ്ങള്‍ എവിടെ നിന്നാണ് വാങ്ങിയതെന്ന അന്വേഷണമാണ് മലപ്പുറം എടവണ്ണയിലേക്ക് എത്തിയത്.

പൊലീസ് നടത്തിയ പരിശോധനയിലാണ് ആയുധശേഖരം പിടികൂടിയത്. രണ്ട് തോക്കുകൾ കൈവശംവെക്കാനുള്ള ലൈസൻസെ വീട്ടുടമയായ ഉണ്ണിക്കമ്മദിനുണ്ടായിരുന്നുള്ളൂ. എന്നാൽ അതിനേക്കാൾ കൂടുതൽ തോക്കുകളും തിരകളും ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പല തരത്തിലുള്ള തോക്കുകളും മറ്റും കൈവശം വെക്കുന്നതും വില്‍ക്കുന്നതും ഹോബിയാണെന്ന് ഇയാള്‍ പറയുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Watch Video Report


Related Tags :
Similar Posts