< Back
Kerala

Kerala
കോട്ടയത്ത് വൻ തീപിടുത്തം; മൂന്നു അന്യസംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു
|24 Feb 2022 12:47 PM IST
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോട്ടയം തലയോലപ്പറമ്പിൽ വൻ തീപിടുത്തം. മൂന്ന് അന്യ സംസ്ഥാനതൊഴിലാളികൾക്ക് പൊള്ളലേറ്റു. ബീഹാർ സ്വദേശികളായ ശർവൻ, രാജ്കുമാർ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. തലയോലപ്പറമ്പ് ചന്തയിലെ വാഹനങ്ങൾ പൊളിച്ചു നീക്കുന്ന ആക്രിക്കടയിലാണ് തീപിടിച്ചത്. പൊളിച്ചു കൊണ്ടിരുന്ന വാഹനത്തിൻറെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.