< Back
Kerala
10,115 പേർക്ക് കൂടി 2000 രൂപ കർഷക പെൻഷൻ,ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴയില്‍ 50 ശതമാനം ഇളവ്; അവസാന മന്ത്രിസഭാ യോഗ തീരുമാനം
Kerala

'10,115 പേർക്ക് കൂടി 2000 രൂപ കർഷക പെൻഷൻ,ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴയില്‍ 50 ശതമാനം ഇളവ്'; അവസാന മന്ത്രിസഭാ യോഗ തീരുമാനം

Web Desk
|
15 March 2026 1:39 PM IST

സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 1,857 അധിക അധ്യാപക തസ്തികകള്‍ കൂടി സൃഷ്ടിക്കും

തിരുവനന്തപുരം: 2000 രൂപ കർഷക പെൻഷൻ 10,115 പേർക്ക് കൂടി അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗ തീരുമാനം. വയനാട്ടിൽ 13 ഉന്നതി കുടുംബങ്ങള്‍ക്ക് ടൗണ്‍ഷിപ്പ് പ്രോജക്ട് മാതൃകയില്‍ വീട് അനുവദിക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 1,857 അധിക അധ്യാപക തസ്തികകള്‍ കൂടി സൃഷ്ടിക്കും. തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യപിച്ചാൽ തൊട്ടുപിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങി സിപിഎമ്മും സിപിഐയും.സിപിഎം അഞ്ചുമണിക്ക് സ്ഥാനാർഥികളെ പ്രഖ്യാപിക്കും.


Similar Posts