< Back
Kerala
നിലമ്പൂരില്‍ ചിത്രം തെളിയുന്നു; നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്
Kerala

നിലമ്പൂരില്‍ ചിത്രം തെളിയുന്നു; നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്

Web Desk
|
2 Jun 2025 6:25 AM IST

പ്രകടനങ്ങളായി ശക്തി തെളിയിച്ചാകും സ്ഥാനാർഥികൾ നിലമ്പൂർ താലൂക്ക് ഓഫീസിലേക്ക് എത്തുക

മലപ്പുറം:നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി അൻവർ, ബിജെപി സ്ഥാനാർഥി മോഹൻജോർജ് എന്നിവർ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും.

പ്രകടനങ്ങളായി ശക്തി തെളിയിച്ചാകും സ്ഥാനാർഥികൾ നിലമ്പൂർ താലൂക്ക് ഓഫീസിലേക്ക് എത്തുക. യുഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. പി.വി അൻവർ കൂടി മത്സരരംഗത്തേക്ക് എത്തിയതോടെ സമീപകാലത്ത് രാഷ്ട്രീയ കേരളം കണ്ട വലിയ ഉപതെരഞ്ഞെടുപ്പ് പോരാട്ടമാണ് നിലമ്പൂരിൽ നടക്കുന്നത്. നാമനിർദേശ പത്രികകൾ സമർപ്പിക്കപ്പെടുന്നതോടെ പ്രചാരണ രംഗവും സജീവമാകും.

അതേസമയം, നിലമ്പൂരിൽ ഉപതെരത്തെടുപ്പിൽ മത്സര ത്തിൽ നിന്ന് പിന്മാറുകയാണന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.വ്യാപാരികളുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് ഇരുമുന്നണിയിലെയും നേതാക്കൾ ഉറപ്പ് നൽകിയതിനെ തുടർന്നാണ് പിന്മാറ്റമെന്ന് സമിതി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് വിനോദ് പി മേനോൻ മീഡിയവണിനോട് പറഞ്ഞു. ഇപ്പോൾ നൽകിയ ഉറപ്പ് പാലിച്ചില്ലങ്കിൽ വരും തെരഞ്ഞെടുപ്പുകളിൽ മത്സര രംഗത്ത് വ്യാപാരികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


Similar Posts