< Back
Kerala

Kerala
സംസ്ഥാനത്തെ അവസാന ഹജ്ജ് വിമാനം ഇന്ന് പുറപ്പെടും
|22 Jun 2023 6:48 AM IST
കണ്ണൂരിൽ പുതിയ ഹജ്ജ് ഹൗസ് തുടങ്ങുന്നതിനുള്ള ശ്രമം ആരംഭിച്ചതായി മന്ത്രി വി.അബ്ദുറഹ്മാൻ
മലപ്പുറം: സംസ്ഥാനത്തെ അവസാന ഹജ്ജ് വിമാനം ഇന്ന് പുറപ്പെടും. വ്യാഴാഴ്ച രാവിലെ 8.50 ന് കരിപ്പൂരിൽ നിന്നാണ് ഹജ്ജ് വിമാനം പുറപ്പെടുക. ഹജ്ജ് ക്യാമ്പുകളുടെ സമാപന സംഗമം കരിപ്പൂർ ഹജ്ജ് ഹൗസിൽ നടന്നു. ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു.
എം.പി അബ്ദുസ്സമദ് സമദാനി എം.പി , വി.ടി ഇബ്രാഹിം എം.എൽ.എ , മലപ്പുറം ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂരിൽ പുതിയ ഹജ്ജ് ഹൗസ് തുടങ്ങുന്നതിനുള്ള ശ്രമം ആരംഭിച്ചതായി മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു.